02
Dec 2023
Wed
02 Dec 2023 Wed

കൊ​ച്ചി: ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടത്തിവരുന്ന നിയന്ത്രണങ്ങൾക്കു പിന്നാലെ ഇവിടുത്തെ സ്കൂളുകളിൽ നിന്ന് മ​ല​യാ​ളം മീ​ഡി​യം ഒ​ഴി​വാ​ക്കു​ന്നു. അടുത്തവർഷം മുതൽ സിബിഎസ്ഇ കരിക്കുലം മാത്രമായിരിക്കും ലക്ഷദ്വീപിലെ സ്കൂളുകളിലുണ്ടാവുക. ല​ക്ഷ​ദ്വീ​പ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ആണ് ഇതുസംബന്ധിച്ച ഉ​ത്ത​ര​വിറക്കിയത്. മ​ല​യാ​ളം ക​രി​ക്കു​ല​ത്തി​ൽ പ​ഠി​പ്പി​ക്കു​ന്ന ര​ണ്ട് മു​ത​ൽ എ​ട്ട് വ​രെ ക്ലാ​സു​കളും അടുത്തവർഷം മുതൽ ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ലേ​ക്ക് മാ​റും. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​നം സി​ബി​എ​സ്ഇ ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ലേ​ക്ക് മാ​ത്ര​മാ​യി​രി​ക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വി​ദ്യാ​ഭ്യാ​സം ഉ​ന്ന​ത നി​ല​വാ​ര​ത്ത​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് മ​ല​യാ​ളം മീ​ഡി​യം ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. നി​ല​വി​ൽ 9,10 ക്ലാ​സു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്ക് പ​ഴ​യ സി​ല​ബ​സി​ൽ പ​രീ​ക്ഷ എ​ഴു​താം. അതേസമയം കേ​ര​ള സി​ല​ബ​സ് ഇ​ല്ലാ​താ​കു​ന്ന​തോ​ടെ അ​റ​ബിക് പ​ഠ​ന​വും ഇ​ല്ലാ​താ​കും. സിബിഎസ്ഇ സിലബസിൽ മ​ല​യാ​ളം ഐ​ച്ഛി​ക വി​ഷ​യ​മാ​യി പ​ഠി​ക്കാനാവും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക