02
Dec 2023
Wed
02 Dec 2023 Wed

അമിതവേ​ഗത്തിലെത്തിയ സ്പോർട്സ് കാർ പാലത്തിൽ നിന്ന് താഴേക്ക് വീണ് കത്തി രണ്ടുമരണം. അൽ ഖവനീജിലെ ഇത്തിഹാദ് മാളിനു സമീപത്തുള്ള പാലത്തിൽ നിന്നാണ് കാർ താഴേക്ക് വീണത്. ചൊവ്വാഴ്ച രാത്രി 11.55നാണ് അപകടമെന്ന് ദുബായ് പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചതെന്ന് അറിയിച്ച പൊലീസ് പക്ഷേ ഇവർ ഏതു രാജ്യക്കാർ ആണെന്നതടക്കമുള്ള വിവരങ്ങൾ കൈമാറിയില്ല. അമിത വേ​ഗത്തിലെത്തിയ കാർ പാലത്തിന്റെ അരികിലെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച ശേഷമാണ് താഴേക്ക് പതിച്ചത്. ഇതിനുപിന്നാലെ കാറിന് തീപിടിച്ചു.