25
Dec 2023
Fri
25 Dec 2023 Fri

ജിദ്ദ: അനാകിഷ് കെ എം സി സി സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരമായ ‘ഇഖ്‌റഅ്‌ 2023’ ഗ്രാൻഡ് ഫിനാലെ ഇന്ന് ജിദ്ദ കറം ഹോട്ടലിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വർത്താസമ്മേളനത്തിൽ അറിയിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബർ 22ന് രാത്രി 7 മണിക്ക് ബഗ്ദാദിയ കറം ജിദ്ദ ഹോട്ടലിൽ വച്ച് നടക്കുന്ന പരിപാടിയിൽ
അഞ്ച് വിഭാഗങ്ങളിലായി ഓഡീഷനിൽകൂടി തിരഞ്ഞെടുത്ത 38 ഫൈനലിസ്റ്റുകൾ മാറ്റുരയ്ക്കും.സബ്ബ്ജൂനിയർ, ജൂനിയർ, സീനിയർ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവേറെ മത്സരങ്ങളാണ് നടക്കുന്നത്. ഓരോ വിഭാഗത്തിനും ഒന്നും,രണ്ടും,മൂന്നും സ്ഥാനം നേടുന്നവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും കൂടാതെ പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും പ്രോൽസാഹനസമ്മാനങ്ങളുംസർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.

പരിപാടിയുടെ
സമാപനസമ്മേളനത്തിൽ കെ എം സി സി നേതാക്കൾക്ക് പുറമേ വിവിധ മത സംഘടനാ പ്രതിനിധികൾ സാമൂഹ്യ സാംസ്കാരിക,മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അനാകിഷ് കെ.എംസി.സി പ്രസിഡൻറ് ബഷീർ കീഴില്ലത്ത്, ജനറൽസെക്രട്ടറി എ.സി.മുജീബ് പാങ്ങ്, ട്രഷറർ മുഹമ്മദ് ഫത്താഹ് താനൂർ, സ്വാഗതസംഘം ചെയർമാൻ ബഷീർ കുറ്റികടവ്, കൺവീനർ റഹ്മത്തലി എരഞ്ഞിക്കൽ, സ്പോൺസർ ഫിറോസ്, റഫീഖ് ഫുഡ് മോഡേൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു