06
Dec 2023
Sat
06 Dec 2023 Sat

ചേർത്തലയിൽ 13 കാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. കടക്കരപ്പള്ളി ആറാം വാർഡിൽ മാവുങ്കൽ വെളി ബിനീഷ് കുമാറിന്റെയും രശ്മിയുടെയും മകൻ ആദിത്യൻ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് കൂട്ടുകാരുമൊത്ത് കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാട്ടുകാർ ആദിത്യനെ പുറത്തെടുത്ത് താലൂക്ക് ആശു പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ട മംഗലം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് . 3 വയസുള്ള അവന്തിക സഹോദരിയുമാണ്. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക