തിരുവനന്തപുരം: വാഹന പരിശോധനയ്ക്ക് ഗ്രേഡ് എസ്ഐമാർ ഇറങ്ങേണ്ടെന്ന് ഡിജിപി ഉത്തരവിറക്കി. വാഹന പരിശോധനയ്ക്ക് ഗ്രേഡ് എസ്ഐമാർക്ക് അനുമതി നൽകണമെന്ന ആവശ്യം ഗതാഗത സെക്രട്ടറി തള്ളിയതിനു പിന്നാലെയാണ് നടപടി.
|
ജില്ലാ പൊലീസ് മേധാവികള്‍ മുഖേന സബ് ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്കും സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്കി. സേനയിലെ അംഗബലം കുറവായതിനാലാണ് നിയമഭേദഗതി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി രേഖാമൂലം ആവശ്യപ്പെട്ടത്. 2019ലെ ഉത്തരവ് പ്രകാരം സബ് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് പിഴ ഈടാക്കാൻ അനുമതിയുള്ളത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





