07
Dec 2023
Tue
07 Dec 2023 Tue

പാലക്കാട് വീട്ടിനുള്ളില്‍ രണ്ടുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ രണ്ടുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പന്‍ (56) കുറുമ്പന്റെ സുഹൃത്ത് കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരാണ് മരിച്ചത്.

കുറുമ്പന്റെ വീട്ടിനുള്ളില്‍ ഇന്നലെ വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണാര്‍ക്കാട് പൊലീസെത്തി മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. ഇവര്‍ ആകെ മൂന്ന് പേരാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ ഒരാളെ കാണാനില്ലെന്നും സൂചനയുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക