പാലക്കാട് കണ്ണന്നൂരിൽ കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. മാത്തൂർ സ്വദേശികളായ ദിനേശ്, ഗണേഷ്, സുനിൽ, കൊടുന്തിരപ്പുള്ളി സ്വദേശി സിജിൽ എന്നിവരാണ് അറസ്റ്റിലായത്. തിങ്കൾ വൈകിട്ട് പ്രതികൾ പൊലീസ് പിടിയിലായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.
|
സാമ്പത്തിക ഇടപാടിലെ പ്രശ്നങ്ങൾ ചോദ്യം ചെയ്തതിന് കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്നും, ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നുമാണ് അറസ്റ്റിലായവരുടെ മൊഴി. തിങ്കൾ രാവിലെയാണ് കണ്ണനൂർ ജങ്ഷനിൽ വച്ച് കോൺഗ്രസ് പ്രവർത്തകരായ റെനിൽ, വിനീഷ് , അമൽ, സുജിത്ത് എന്നിവർക്ക് നേരെ ആക്രമണമുണ്ടായത്.
ഓട്ടോറിക്ഷ തൊഴിലാളി പലിശയ്‌ക്കെടുത്ത 5000 രൂപയുടെ അടവ് തെറ്റിയതിനെ തുടർന്ന് പലിശയ്ക്കു നൽകിയവർ തൊഴിലാളിയെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. പ്രശ്‌നം അവസാനിപ്പിക്കാൻ ഇടപെട്ടതിനെ കോൺഗ്രസ് പ്രവർത്തകരെ സായുധസംഘം ആക്രമിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





