20
Jan 2024
Tue
20 Jan 2024 Tue

വാര്‍ത്താ സമ്മേളനത്തിനിടെ ദക്ഷിണ കൊറിയയില്‍ പ്രതിപക്ഷ നേതാവിന് കഴുത്തില്‍ കുത്തേറ്റു; ഗുരുതരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിയോള്‍: വാര്‍ത്ത സമ്മേളനം നടത്തുന്നതിനിടെ ദക്ഷിണ കൊറിയയില്‍ പ്രതിപക്ഷ നേതാവിന് കഴുത്തില്‍ കുത്തേറ്റു. കൊറിയന്‍ തുറമുഖ നഗരമായ ബൂസാനില്‍ വെച്ചാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് കൊറിയ തലവന്‍ ലീ ജേ മ്യൂങ്ങിന് കുത്തേറ്റത്. പ്രാദേശിക സമയം ഇന്നു രാവിലെയായിരുന്നു സംഭവം. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ബൂസാനിലെ നിര്‍ദിഷ്ട വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലീ. ഇതിനിടെ അനുയായിയെന്ന വ്യാജേന ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടാണ് അക്രമി എത്തിയത്. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന ആയുധം കൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു. രക്തംവാര്‍ന്നു ലീ മ്യൂങ്ങ് നിലത്തു വീണു. കഴുത്തിന്റെ ഇടത്തേ ഭാഗത്ത് ഒരു സെന്റി മീറ്റര്‍ ആഴത്തില്‍ മുറിവുണ്ട്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ ബോധം നഷ്ടപ്പെട്ടിരുന്നില്ലെന്ന് വക്താവ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനോട് മത്സരിച്ച വ്യക്തിയാണ് ലീ.

അക്രമിയെ ഉടന്‍ തന്നെ കീഴടക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 50നും 60നും ഇടയില്‍ പ്രായം തോന്നിക്കുന്നയാളാണ് അക്രമിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലീയുടെ ചിത്രം അടങ്ങിയ പേപ്പര്‍ കൊണ്ടുള്ള കിരീടം അണിഞ്ഞായിരുന്നു ഇയാള്‍ എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിലയുറപ്പിച്ചിരുന്ന ഇയാള്‍ മുന്നില്‍നിന്നാണു കുത്തിയത്.

South Korean opposition party leader Lee Jae-myung was stabbed in the neck on Tuesday while talking to reporters in the port city of Busan.