പത്തനംതിട്ട: പന്തളം രാജകുടുംബാംഗം ചോതിനാള്‍ അംബിക തമ്പുരാട്ടി എന്ന നന്ദിനി (76) അന്തരിച്ചു. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തില്‍ മൂലം താള്‍ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോല്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെയും മകളാണ്. മാവേലിക്കര ഗ്രാമത്തില്‍ കൊട്ടാരത്തില്‍ നന്ദകുമാര്‍ വര്‍മയാണ് ഭര്‍ത്താവ്.
|
പന്തളം കൊട്ടാരത്തില്‍ അശുദ്ധി ആയതിനാല്‍ കീഴ് ആചാരപ്രകാരം ക്ഷേത്രം 11 ദിവസം അടച്ചിടുകയും 12ാം ദിവസമായ ബുധനാഴ്ച (17/01/2024) ശുദ്ധിക്രിയകള്‍ക്ക് ശേഷം തുറക്കുന്നതുമാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അതേസമയം ഇത്തവണ രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ലെന്നും പന്തളം കൊട്ടാരം അറിയിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





