20
Jan 2024
Tue
20 Jan 2024 Tue

പ്ലസ് ടു വിദ്യാർഥികളുടെ യാത്രയയപ്പ് യോഗത്തിനിടെ യുവ അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു. കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹയർസെക്കൻഡറി സ്കൂളിലെ കണക്ക് അധ്യാപിക രമ്യാ ജോസാ(41)ണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജീവിതത്തിൽ മാതാപിതാക്കളുടെയും ഗുരുക്കൻമാരുടെയും കണ്ണീർ വീഴ്ത്താൻ ഇടവരുത്തരുതെന്ന് കുട്ടികൾക്ക് ഉപദേശം നൽകിയ ശേഷം കസേരയിൽ ഇരുന്ന അധ്യാപിക കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പരീക്ഷ കണക്കാക്കിയാണ് പ്ലസ്ടു വിദ്യാർഥികളുടെ യാത്രയയപ്പ് നേരത്തെ ക്രമീകരിച്ചത്. ഗ്രൂപ്പ് ഫോട്ടോ എടുക്കാനുണ്ടെന്നും എല്ലാവരും എത്തണമെന്നും അധ്യാപിക ഗ്രൂപ്പിൽ മെസേജ് ഇട്ടിരുന്നു. എന്നാൽ ​ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനു മുമ്പ് തന്നെ അധ്യാപിക ആകസ്മികമായി മരിക്കുകയായിരുന്നു.
കഴിഞ്ഞ വർഷവും രമ്യ ഇതുപോലെ കുഴഞ്ഞ് വീണിരുന്നുവെന്നും എന്നാൽ ആശുപത്രിയിലെത്തിച്ചതോടെ സുഖം പ്രാപിക്കുകയും ചെയ്തിരുന്നുവെന്ന് സ്കൂളിലെ മറ്റ് അധ്യാപകർ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക