Job ഇന്റര്‍വ്യൂവിനായി മുംബൈയില്‍ വന്ന മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍; ദരിദ്ര കുടുംബത്തിന്റെ ഏക പ്രതീക്ഷ
|
മുബൈ: ജോബ് ഇന്റര്‍വ്യൂവിനായി മുംബൈയില്‍ വന്ന മലയാളി യുവാവിനെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കപ്പലിലെ ജോലിസംബന്ധമായ ആവശ്യത്തിന് മുംബൈയിലെത്തിയ പാറശാല വന്നിയക്കോട് സ്വദേശി രാഹുല്‍ രാജന്‍ ആണ് മരിച്ചത്. ബേലാപൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന രാഹുല്‍.
കപ്പല്‍ സംബന്ധിയായ ജോലിക്കുള്ള ഇന്‍ര്‍വ്യൂവിനായാണ് രാഹുല്‍ മുംബൈയിലെത്തിയത്. ഇന്‍ര്‍വ്യൂവില്‍ പങ്കെടുക്കാനായി തിങ്കളാഴ്ച വൈകിട്ടാണ് രാഹുല്‍ മുംബൈയിലെത്തിയത്. അന്ന് രാത്രി വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. തൊഴില്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ജോലി ലഭിക്കുന്നതിനായി തിരുവനന്തപുരത്തെ ഏജന്റിന് അഞ്ചുലക്ഷം രൂപ നല്‍കിയിരുന്നെന്ന് വിവരമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വിശദീകരണം ഒന്നും വന്നിട്ടില്ല.
മൃതദേഹം നവിമുംബൈ വാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.





