06
Jan 2024
Fri
06 Jan 2024 Fri

കോഴിക്കോട്: ‘മൈത്രിയുടെ ചരിത്രജീവിതം’എന്ന വിഷയത്തിൽ സാംസ്‌കാരിക വിമർശകനായ സുനിൽ പി ഇളയിടം സംസാരിച്ചു. ‘മൈത്രി‘എന്നാൽ സ്നേഹമാണെന്നും ഈ ആശയത്തെക്കുറിച്ച് ബുദ്ധ മതമാണ് കൂടുതൽ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ സ്വാതന്ത്ര്യവും സമത്വവും മാത്രമുണ്ടാവുമ്പോൾ അവിടെ സ്വാർത്ഥത ഉണ്ടാവുമെന്നും ഇവയോട് സാഹോദര്യവും കുടി ചേരുമ്പോഴാണ് മൈത്രി രൂപപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യം ഒരിക്കലും രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല, അത് ഒരു ജീവിതരീതിയാണെന്നള്ള അംബേദ്കറിന്റെ ആശയത്തേയും താൻ എന്ന ആന്തരികതയിൽ ചുരുങ്ങാതെ അപരിലേക്ക് പടർന്നതാവണം മൈത്രി എന്ന ശ്രീ നാരായണ ഗുരുവിന്റെ വാക്കുകളെയുമാണ് നാം മാതൃകയാക്കേണ്ടത് എന്നും സുനിൽ പി ഇളയിടം പറഞ്ഞു .

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക