07
Jan 2024
Sat
07 Jan 2024 Sat

തിരുവനന്തപുരം: ദൂരദര്‍ശനിലെ ലൈവ് പരിപാടിക്കിടെ കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. കാര്‍ഷിക സര്‍വകലാശാല (പ്ലാനിങ്) ഡയറക്ടര്‍ ഡോ.അനി എസ്.ദാസ് ആണ് കുഴഞ്ഞുവീണു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.10 നായിരുന്നു സംഭവമുണ്ടായത്. കൃഷിദര്‍ശന്‍ ലൈവ് പരിപാടിയില്‍ പങ്കെടുക്കുതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് അനി എസ് ദാസ്. ഹൃദയാഘാതമാണ് മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നി?ഗമനം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കേരള ഫീഡ്‌സ് ലിമിറ്റഡ് എംഡി, കേരള കാര്‍ഷിക സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ മേധാവി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട് നടക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക