കോഴിക്കോട്: കേരളത്തിനാവശ്യം അടുത്ത 50 വർഷത്തെക്കൊരു മാസ്റ്റർ പ്ലാനാണെന്നും ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാമേഖലയിലേക്കും അത് അനിവാര്യമാണെന്നും ജോർജ്ജ് കുളങ്ങര പറഞ്ഞു. ലോകത്തിനു വേണ്ടതെല്ലാം കേരളത്തിലുണ്ടെന്നും എന്നാൽ സർക്കാരിന് കൃത്യമായ മാർക്കറ്റിങ് സംവിധാനം ഇല്ലാത്തത് കൊണ്ടാണ് അവയെ പരിപോഷിപ്പിച്ചെടുക്കാൻ സാധിക്കാത്തെതെന്നും കട്ടുമുടിക്കാതിരുന്നാൽമതി കേരളത്തിൽ വികസനം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
നമ്മുടെ ചരിത്രത്തെയും, പാരമ്പര്യത്തെയും ടൂറിസവുമായി ബന്ധപ്പെടുത്തി ലോകത്തിനു മുമ്പിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞാൽ അടുത്ത 15 വർഷംകൊണ്ട് വിപ്ലവകരമായ മാറ്റം കേരളത്തിലുണ്ടാവുമെന്നും, 50 വർഷം കഴിയുമ്പോൾ എന്തൊക്കെ കേരളത്തിൽ നിന്നും നഷ്ടപ്പെടും എന്നൊരു പട്ടിക തയ്യാറാക്കിയാൽ കേരളം സംരക്ഷിക്കപ്പെടുമെന്നും, കേരളത്തിന്റെ ദാരിദ്ര്യം മുഴുവൻ കഴിഞ്ഞിട്ട് ഒരു വികസനവും ഇവിടെ ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





