28
Jan 2024
Sat
28 Jan 2024 Sat

മലപ്പുറം: മലപ്പുറത്ത് സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. തവനൂര്‍ തൃക്കണാപുരം വെള്ളാഞ്ചേരി സ്വദേശി ജിഷ്ണു (23) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്‌സോ കേസിലാണ് യുവാവിനെ അറസ്റ്റ്‌ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 14കാരിക്കു മുന്നില്‍ ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് കേസ്. എസ്‌ഐ ഷിജോ, എഎസ്‌ഐ രേഖ, എസ്‌സിപിഒ സജീര്‍, സിപിഒ കൃഷ്ണപ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്