27
Jan 2024
Sun
27 Jan 2024 Sun

കോഴിക്കോട് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു. ഒളവണ്ണ മൂര്‍ക്കനാടു പാറക്കല്‍ താഴം മുനീര്‍ ഫാത്തിമ സന ദമ്പതികളുടെ എട്ടു മാസം പ്രായമുള്ള മുഹമ്മദ് അയാസ് ആണ് മരിച്ചത്. മുലപ്പാല്‍ കൊടുത്ത് ഉറക്കിയ കുഞ്ഞ് രാവിലെ ഉറക്കമെണീറ്റില്ല. തുടര്‍ന്നു ശ്രദ്ധിച്ചപ്പോഴാണു കുഞ്ഞിനെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. പന്തീരാങ്കാവ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.