27
Jan 2024
Tue
27 Jan 2024 Tue

വിറക് മുറിക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ കുരുങ്ങി; തൊടുപുഴയില്‍ യുവാവിന് ദാരുണാന്ത്യം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊടുപുഴ: വിറക് മുറിക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ കുരുങ്ങി തൊടുപുഴയില്‍ യുവാവിന് ദാരുണാന്ത്യം. പൂപ്പാറ മൂലത്തുറ കോളനി സ്വദേശി വിഘ്‌നേഷ് (24) ആണ് മരിച്ചത്. വിറക് മുറിക്കുന്നതിനിടെ ദിശതെറ്റിയ യന്ത്രവാള്‍ കഴുത്തില്‍ കൊള്ളുകയായിരുന്നു.

പൂപ്പാറയിലെ ഏലം സ്റ്റോറില്‍ യന്ത്ര വാള്‍ ഉപയോഗിച്ച് വിറക് മുറിച്ചു കൊണ്ടിരുന്നപ്പോഴാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിഘ്‌നേഷിനെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.