ഇന്ന് കേരളത്തിലെ ഒരു ജില്ലയില്‍ മഴ സാധ്യത; കടലാക്രമണ മുന്നറിയിപ്പ്
|
തിരുവനന്തപുരം: ഇന്ന് കേരളത്തിലെ ഒരു ജില്ലയില്‍ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രി തലസ്ഥാനമായ തിരുവനന്തപുരത്ത് മഴ പെയ്യുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയാണ് പ്രവചിക്കുന്നത്.
കന്യാകുമാരി പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതില്‍ കാറ്റ് വീശാന്‍ സാധ്യത. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ല.
ഇന്ന് രാത്രി 11.30 വരെ തെക്കന്‍ തമിഴ്‌നാട് തീരത്ത് 1.0 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കു കലാക്രമണത്തിനും സാധ്യതയുണ്ടെന്നു കേന്ദ്ര സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


