AFC ഏഷ്യന്‍ കപ്പില്‍ പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി; ഇന്ത്യയെപ്പോലെ ഒമാനും നാണക്കേടോടെ മടങ്ങി
|
ദോഹ: ഇന്ത്യയുടെ മടക്കത്തിന് സാക്ഷ്യംവഹിച്ച ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായതിനു പിന്നാലെ ഏഷ്യന്‍ കപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളിലേക്ക്. രണ്ടു ദിവസത്തെ ഇടവേളക്കു ശേഷം ഞായറാഴ്ച മുതല്‍ വീണ്ടും അങ്കം മുറുകുമ്പോള്‍ നോക്കൗട്ട് ആയതിനാല്‍ തോറ്റവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം. 24 ടീമുകള്‍ മാറ്റുരച്ച അങ്കത്തില്‍ നിന്നും 16 ടീമുകളാണ് പ്രീക്വാര്‍ട്ടര്‍ കടന്നത്. 12 ടീമുകള്‍ ഗ്രൂപ്പില്‍ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍, നാലു പേര് മികച്ച മൂന്നാം സ്ഥാനക്കാര്‍ എന്ന പെരുമയിലും എത്തി. ജോര്ഡന്, സിറിയ, ഫലസ്തീന്, ഇന്തോനേഷ്യ എന്നിവരാണ് മൂന്നാം സ്ഥാനക്കാരിലെ മുന്നിരകാരായെത്തിയത്.
സൗദി അറേബ്യയും ദക്ഷിണ കൊറിയയും നേര്‍ക്കുനേര്‍ വരുന്നതാണ് പ്രീ ക്വാര്‍ട്ടറിനെ ശ്രദ്ധേയമാക്കുന്നത്. ആതിഥേയരായ ഖത്തറിന് ഫലസ്തീനാണ് എതിരാളികള്‍. 7 പോയിന്റുമായി ഗ്രൂപ്പ് എഫ് ചാമ്പ്യന്മാരായാണ് സൗദി നോക്കൗട്ടിലെത്തിയത്. എന്നാല്‍, ഇ ഗ്രൂപ്പില്‍ അവസാന രണ്ട് മത്സരവും സമനില വഴങ്ങിയ കൊറിയ ബഹ്റൈന്‍ പിന്നില്‍ രണ്ടാമതായി. ഇതോടെയാണ് പ്രീ ക്വാര്‍ട്ടറില്‍ വമ്പന്‍ പോരിന് കളമൊരുങ്ങിയത്.ലോക ഫുട്ബോളിലെ തലയെടുപ്പുള്ള പരിശീലകരായ മാന്‍സീനിയുടെയും ക്ലിന്‍സ്മാന്റെയും തന്ത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാകും മത്സരം. ജനുവരി 30 എജ്യുക്കേഷന്‍ സിറ്റിയാണ് വേദി.
ആതിഥേയരായ ഖത്തര്‍ ജനുവരി 29ന് അല്‍ബെയ്ത്തില്‍ ഫലസ്തീനിനെ നേരിടും. യുഎഇയ്ക്ക് താരതമ്യേന ദുര്‍ബലരായ താജിക്കിസ്താനാണ് എതിരാളികള്‍. ഇ ഗ്രൂപ്പില്‍ ചാമ്പ്യന്മാരായി മുന്നേറിയ ബഹ്റൈനിന് ഡി ഗ്രൂപ്പില്‍ ഇറാഖിന് പിന്നില്‍ രണ്ടാമതായി നോക്കൗട്ടിലെത്തിയ ശക്തരായ ജപ്പാനാണ് എതിരാളി. കരുത്തരായ ആസ്ത്രേലിയ ഇന്തോനേഷ്യയെയും ഇറാഖ് ജോര്‍ദാനെയും ഇറാന് സിറിയയെയും ഉസ്ബെകിസ്താന്‍ തായ്ലന്ഡിനെയും പ്രീക്വാര്‍ട്ടറില്‍ നേരിടും.
പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്
ജനു 28: ആസ്ട്രേലിയ V/S ഇന്തോനേഷ്യ (2.30pm ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം)
യു.എ.ഇ V/S തജികിസ്താന്‍ (7.00 pm അഹ്മദ് ബിന്‍ അലി സ്റ്റേഡിയം)
ജനു. 29: ഇറാഖ് V/S ജോര്‍ദാന്‍ (2.30pm ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം)
ഖത്തര്‍ V/S ഫലസ്തീന് (7.00 pm അല്‍ബെയ്ത്ത് സ്റ്റേഡിയം)
ജനു. 30: ഉസ്ബെക് V/S തായ്!ലന്‍ഡ് (2.30 pm അല്‍ ജനൂബ് സ്റ്റേഡിയം)
സൗദി V/S ദ. കൊറിയ (7.00 pm എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം)
ജനു. 31: ബഹ്റൈന്‍ V/S ജപ്പാന് (2.30pm അല്‍ തുമാമ സ്റ്റേഡിയം)
ഇറാന് V/S സിറിയ (7.00pm അബ്ദുള്ള ബിന്‍ ഖലീഫ സ്റ്റേഡിയം)


