26
Jan 2024
Sat
26 Jan 2024 Sat

വിഴിഞ്ഞത്ത് മുങ്ങി മരിച്ച വിദ്യാര്‍ഥികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്; മൃതദേഹങ്ങള്‍ കോളജില്‍ പൊതുദര്‍ശനത്തിന് വെക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: വിഴിഞ്ഞം വെള്ളായണിയില്‍ മുങ്ങിമരിച്ച വിദ്യാര്‍ഥികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്. വെള്ളായണി കായലിലെ വവ്വാമൂല ഭാഗത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെര്‍ഡ് (19) ലിബിനോണ്‍ (20) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. നാലുപേരാണ് കുളിക്കാനിറങ്ങിയത്. കായലില്‍ ആഴമുള്ള പ്രദേശത്താണ് ഇവര്‍ മുങ്ങി മരിച്ചത്.ഇതില്‍ ഒരാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേരും അപകടത്തില്‍പ്പെടുന്നത്. ഫയര്‍ഫോഴ്‌സ് എത്തി മൂന്ന് പേരെയും കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ക്രൈസ്റ്റ് കോളജില്‍ പൊതുദര്‍ശനത്തിന് വെക്കും.