22
Jan 2024
Sun
22 Jan 2024 Sun

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. പരപ്പനങ്ങാടി ഒട്ടുമ്മല്‍ സഫ്‌വാന്‍ (35) ആണ് മരിച്ചത്. നാദക് കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി മക്കയിലെ സായിദില്‍ വച്ച് വാനും കാറും കൂട്ടിയിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് അപകടത്തില്‍ പരിക്കേറ്റു. ഇദ്ദേഹം നിലവില്‍ മക്കയിലെ നൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജുബൈല്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും പരപ്പനങ്ങാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഉസ്മാന്‍ ഒട്ടുമ്മലിന്റെ സഹോദര പുത്രനാണ് സഫ്‌വാന്‍. ഹന്നത് ആണ് സഫ്‌വാന്റെ ഭാര്യ. മയ്യത്തുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നുവരികയാണെന്ന് കുടുംബം അറിയിച്ചു.