26
Jan 2024
Tue
26 Jan 2024 Tue

കാസര്‍കോഡ് പള്ളത്ത് രണ്ടു യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. 20നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് ട്രെയിന്‍ തട്ടി മരിച്ചത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 5.20നുള്ള ഗുഡ്‌സ് ട്രെയിനാണ് യുവാക്കളെ തട്ടിയത്. ലോക്കോ പൈലറ്റ് നല്‍കിയ വിവരമനുസരിച്ച് റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് ട്രാക്കിലും ട്രാക്കിനു സമീപവുമായി കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, സമീപത്തു താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മോഷണം പോയ രണ്ടു മൊബൈല്‍ ഫോണുകള്‍ മൃതദേഹങ്ങളുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും പക്കല്‍ നാലു മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.