23
Feb 2024
Tue
23 Feb 2024 Tue
world malayali home chef penpulari cultural meet

ജിദ്ദ: വേൾഡ് മലയാളി ഹോം ഷെഫ് ‘പെൺപുലരി‘ എന്ന ശീർഷകത്തിൽ സാംസ്കാരിക സംഗമം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഫെബ്രുവരി 9 ന് (വെള്ളിയാഴ്ച) വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കുന്നു. വേൾഡ് മലയാളി ഹോം ഷെഫ് ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പരിപാടിയിൽ പ്രമുഖ നടിയും ഗായികയുമായ അനാർക്കലി മരിക്കാർ, പ്രമുഖ പിന്നണി ഗായിക പാർവതി മേനോൻ എന്നിവർക്ക് പുറമെ ജിദ്ദയിലെ കലാകാരന്മാരും കലാകാരികളും വിവിധ കലാ രൂപങ്ങളുടെയും സംഗീത വിരുന്നിന്റെയും ഭാഗമാകും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗോള വനിതാ ശാക്തീകരണം ലക്ഷ്യമാക്കി റസീല സുധീറിന്റെ (യുഎഇ) നേതൃത്വത്തിൽ രൂപം കൊണ്ട സംഘടനയാണ് വേൾഡ് മലയാളി ഹോം ഷെഫ്. ജിദ്ദയിലെ പ്രമുഖ ഗായിക സോഫിയാ സുനിലാണ് ജിദ്ദ കോ ഓഡിനേറ്റർ. വൈകുന്നേരം ആറു മണി മുതൽ കോൺസുലേറ്റ് അങ്കണത്തിൽ ആരംഭിക്കുന്ന പെൺപുലരിയിൽ നാട്ടിൽ നിന്നെത്തുന്ന കലാകാരികൾക്ക് പുറമെ ജിദ്ദയിലെ ഗായികമാരും കലാകാരികളും വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കും. പ്രോഗ്രാമിന്റെ സംഘാടനച്ചുമതല പൂർണമായും വനിതകളുടെ നേതൃത്വത്തിലായിരിക്കുമെന്ന് വാർത്താ സമ്മേളത്തിൽ ഭാരവാഹികൾ അറിയിച്ചു. സോഫിയ സുനിൽ, നൂറുനിസ്സ ബാവ, റൂഫ്ന ഷിഫാസ്, സുഹ്‌റ ഷൌക്കത്ത്, മൗഷ്മി ഷരീഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു