അമ്മ വഴക്കുപറഞ്ഞതിന് വൈദ്യുതി ടവറില്‍ കയറി 14കാരന്റെ ആത്മഹത്യാഭീഷണി. തിരുവനന്തപുരം കാഞ്ഞാമ്പാറയിലാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ 14കാരന് വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. പഠിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഈ കടുംകൈ.(14 year old boy climbs electric tower to commit suicide)
|
വെഞ്ഞാറമ്മൂട്ടില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണു കുട്ടിയെ അനുനയിപ്പിച്ച് താഴെയിറിക്കിയത്. 220 കെവി ലൈന്‍ കടന്നുപോകുന്ന വൈദ്യുതി ടവറിലായിരുന്നു കുട്ടി കയറിയത്. മിഡ് ടേം പരീക്ഷയുടെ ഫലം വന്നപ്പോള്‍ മാര്‍ക്ക് കുറഞ്ഞതിനാല്‍ കുട്ടിയെ അമ്മ വഴക്കുപറഞ്ഞതാണ് ഇത്തരമൊരു സാഹസത്തിന് കുട്ടി മുതിരാന്‍ കാരണം. സ്കൂളിലേക്കു പോവാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതിനുശേഷമായിരുന്നു കുട്ടി സമീപത്തെ വൈദ്യുതി ടവറില്‍ കയറിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





