27
Dec 2023
Sun
27 Dec 2023 Sun

സിമന്റ് കട്ടകളുമായി പോകവെ കയറ്റത്തിൽ നിന്നുപോയ മിനി ടിപ്പർ പിന്നിലേക്ക് ഉരുണ്ടുവന്നിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പേ​ഴ​യ്ക്കാ​പ്പി​ള്ളി താ​ണി​ച്ചോ​ട്ടി​ൽ മീ​രാ​ൻ കു​ഞ്ഞി​ൻറെ​യും സു​ഹ​റ​യു​ടെ​യും മ​ക​ൻ ടി എം ഷി​യാ​സ് (40) ആ​ണ് മ​രി​ച്ച​ത്.​

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ​നി​യാ​ഴ്ച വൈ​കീട്ട് അ​ഞ്ചോടെ മൂ​വാ​റ്റു​പു​ഴ ത​ട്ടു​പ്പ​റ​മ്പ് പ​ള്ളി​പ്പ​ടി റോ​ഡി​ലാ​ണ് അപകടം. പാ​യി​പ്ര സ​ഹ​ക​ര​ണ സം​ഘം ക​ല​ക്ഷ​ൻ ഏ​ജ​ൻറാ​യ ഷിയാസ് വൈ​കു​ന്നേ​ര​മു​ള്ള പി​രി​വി​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അപകടമുണ്ടായത്. ഉ​ട​ൻ ത​ന്നെ ആ​ലു​വ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. സി​പി​ഐഎം പേ​ഴ​യ്ക്കാ​പ്പി​ള്ളി പ​ള്ളി​പ്പ​ടി ബ്രാ​ഞ്ച് അം​ഗ​വും ഡി​വൈ​എ​ഫ്‌​ഐ പാ​യി​പ്ര മേ​ഖ​ലാ ക​മ്മി​റ്റി മു​ൻ ട്ര​ഷ​റ​റു​മാ​ണ്.