23
Dec 2024
Sat
23 Dec 2024 Sat
BJP Pathanamthitta

പത്തനംതിട്ട: ബിജെപി പത്തനം തിട്ട ജില്ലാ കമ്മിറ്റി ഓഫിസില്‍ ടന്ന മണ്ഡലം ഭാരവാഹി തിരഞ്ഞെടുപ്പില്‍ തമ്മില്‍ തല്ല്. ബിജെപി മൂന്ന് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഭാരവാഹികള്‍ ഏറ്റുമുട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഘര്‍ഷം രൂക്ഷമായപ്പോള്‍ സംസ്ഥാന നേതൃത്വം ഇടപെട്ട് രംഗം ശാന്തമാക്കി. പത്ത് മണ്ഡലം പ്രസിഡന്റുമാരെ തെരഞ്ഞെടുക്കാനാണ് യോഗം ചേര്‍ന്നത്.

കോന്നി മണ്ഡലം സംബന്ധിച്ചാണ് യോഗത്തില്‍ തര്‍ക്കമുണ്ടായത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി രേണു സുരേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.