29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
snake in auto

തിരുവനന്തപുരം: ഓട്ടോ ഓടിച്ചുകൊണ്ടിരിക്കേ തോളിലെന്തോ തട്ടുന്നതു പോലെ തോന്നി. (A snake wrapped around his neck while he was driving an auto) തിരിഞ്ഞുനോക്കിയ ഡ്രൈവര്‍ കണ്ടത് മുഖത്തിനു നേരെ നില്‍ക്കുന്ന പാമ്പിനെ. പാമ്പ് കഴുത്തില്‍ ചുറ്റിയതോടെ തട്ടിമാറ്റാനുള്ള ശ്രമത്തിനിടെ ഓട്ടോ അപകടത്തില്‍ പ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം മാറനല്ലൂരാണ് സംഭവം. തലനാരിഴയ്ക്കാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അപകടത്തില്‍ ഡ്രൈവര്‍ വിഷ്ണുവിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹരിത കര്‍മ്മസേന ശേഖരിച്ച മാലിന്യങ്ങളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഈ മാലിന്യത്തില്‍ നിന്നാണ് പാമ്പ് ഡ്രൈവറുടെ കഴുത്തില്‍ ചുറ്റിയതെന്നാണ് നിഗമനം.

auto accident

രണ്ടുമാസത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഓട്ടോയിലുണ്ടായിരുന്നത്. ഈ മാലിന്യ ചാക്കില്‍ നിന്ന് പാമ്പിഴഞ്ഞ് ഡ്രൈവര്‍ കാബിനുളളിലെത്തുകയായിരുന്നു. പാമ്പിനെ തട്ടിമാറ്റാനുള്ള ശ്രമത്തിനിടെയാണ് വാഹനം അപകടത്തില്‍പെട്ടതെന്ന് ഡ്രൈവര്‍ വിഷ്ണു പറഞ്ഞു.

പോസ്റ്റിലിടിച്ച് നിന്ന ഓട്ടോയില്‍ നിന്ന് ഓടിക്കൂടിയ നാട്ടുകാരാണ് വിഷ്ണുവിനെ പുറത്തെടുത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചത്. വിഷ്ണുവിന്റെ കൈക്കും തലയ്ക്കും പരുക്കുണ്ട്. പാമ്പിനെ തല്ലിക്കൊല്ലാനായി നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും പാമ്പ് തൊട്ടടുത്തുള്ള കുറ്റക്കാട്ടിലേക്ക് ഇഴഞ്ഞുകയറി.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement