20
Sep 2025
Mon
20 Sep 2025 Mon

റിയാദ്: സൗദിയിലെ റിയാദില്‍ താനൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതംമൂലം നിര്യാതനായി. താനൂര്‍ പനങ്ങാട്ടൂര്‍ മുസ്‌ലിയാരകത്ത് ഫിറോസാ(37)ണ് നിര്യാതനായത്. ഹൃദയാഘാതമായിരുന്നു മരണകാരണം. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഫിറോസ്. അസീസിയയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഫിറോസ് ശാരീരിക അസ്വാസ്ഥ്യമനുഭപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച റിയാദിലെ ഒബൈദ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അബ്ദുല്‍ ഖാദര്‍പരേതരായ മുഹമ്മദ് അലി, ബീവിക്കുട്ടി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: അനീഷ, മകള്‍: ഫൈസ ഫാത്തിമ.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, നൗഫല്‍ താനൂര്‍, ഫൈസല്‍ എടയൂര്‍, ജുനൈദ് താനൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിയമ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>