തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി വീണ്ടും കൊലപാതകം. തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു.A young man was hacked to death in Beemapally) ഇന്നലെ രാത്രിയാണ് സംഭവം. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.
|
കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ലഹരിക്കടത്ത്, ക്വട്ടേഷന്‍ ആക്രമണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഷിബിലി. പൂന്തുറ ഭാഗത്ത് താമസിക്കുന്ന ഹിജാസ് എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ നടുറോഡില്‍ വെട്ടികൊലപ്പടുത്തിയിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ ജോയി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. വെട്ടേറ്റ് മൂന്ന് മണിക്കൂറോളം റോഡില്‍ രക്തത്തില്‍ കുളിച്ചുകിടന്ന ജോയിയെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





