സബ്സിഡിയോടെ ഗാർഹിക LPG സിലിണ്ടർ റീഫിൽ ലഭിക്കുന്നതിന് ഒക്ടോബർ 1, 2026 മുതൽ ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ നിർബന്ധമാകും. സബ്സിഡി യഥാർഥ ഗുണഭോക്താക്കളിലേക്ക് മാത്രമായി എത്തിക്കുന്നതിനും വ്യാജ, ഡ്യൂപ്ലിക്കേറ്റ് കണക്ഷനുകൾ ഒഴിവാക്കുന്നതിനുമാണ് നടപടി.
|
സെപ്റ്റംബർ 19 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 27.43 കോടി സജീവ ഗാർഹിക LPG ഉപഭോക്താക്കൾ, അതായത് 89.9 ശതമാനം പേർ, ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കിയതായി സർക്കാർ അറിയിച്ചു. ഇതിനകം നടപടി പൂർത്തിയാക്കിയവർക്ക് പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല.
എങ്ങനെ പൂർത്തിയാക്കാം?
LPG വിതരണം ചെയ്യുന്ന സമയത്ത് ഡെലിവറി ജീവനക്കാരന്റെ സഹായത്തോടെ ബയോമെട്രിക് പരിശോധന നടത്താം. കൂടാതെ സമീപത്തെ LPG വിതരണ കേന്ദ്രത്തിലെത്തിയും നടപടിക്രമം പൂർത്തിയാക്കാം.
വീട്ടിലിരുന്നും ബന്ധപ്പെട്ട എണ്ണക്കമ്പനികളുടെ മൊബൈൽ ആപ്പുകൾ വഴി e-KYC പൂർത്തിയാക്കാനുള്ള സൗകര്യമുണ്ട്. Indane ഉപഭോക്താക്കൾക്ക് IndianOil ONE, Bharatgas ഉപഭോക്താക്കൾക്ക് HelloBPCL, HP Gas ഉപഭോക്താക്കൾക്ക് HP PAY ആപ്പുകൾ ഉപയോഗിക്കാം.
നടപടി പൂർത്തിയാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും?
ബയോമെട്രിക് പരിശോധന പൂർത്തിയാക്കാത്തവർക്ക് സബ്സിഡിയുള്ള റീഫിൽ ബുക്കിങ് താൽക്കാലികമായി തടയപ്പെടും. പരിശോധന പൂർത്തിയാക്കിയ ശേഷം ഇത് വീണ്ടും ലഭ്യമാകും.
അതേസമയം, ബയോമെട്രിക് പരിശോധന നടത്താത്തവർക്കും ഗാർഹിക LPG ലഭിക്കും. എന്നാൽ സബ്സിഡിയില്ലാതെ വിപണി വിലയ്ക്ക് 5 കിലോ അല്ലെങ്കിൽ 10 കിലോ സിലിണ്ടർ ലഭിക്കുന്നതിനുള്ള ഓപ്ഷനാണ് ഉണ്ടായിരിക്കുക.
ബയോമെട്രിക് ആധാർ ഓതന്റിക്കേഷനുമായി ബന്ധപ്പെട്ട സഹായത്തിന് 1800 2333 555 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.
ALSO READ:യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു;മൃതദേഹം കെട്ടിപ്പിടിച്ചു കരഞ്ഞ് ഒന്നരവയസ്സുകാരി മകൾ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





