19
Sep 2026
Sat
19 Sep 2026 Sat
class 9 boy found dead in residential school family alleges murder

കർണാടകയിലെ റായ്ച്ചൂർ ജില്ലയിൽ 25കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കല്ലുകൊണ്ട് മർദിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. കൊലപാതകത്തിന് ശേഷം ഒന്നര വയസ്സുള്ള മകളെ യുവതിയുടെ മൃതദേഹത്തിന് മുകളിൽ കിടത്തിയതായും പൊലീസ് പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിന്ധനൂർ ഉപജില്ലയിലെ ആർ.എച്ച്. ക്യാംപ്-5ലാണ് സംഭവം. ആർ.എച്ച്. ക്യാംപ്-4 സ്വദേശിനിയായ സ്‌നേഹയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തെ വയലിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്.

സംഭവത്തിൽ യുവതിയുടെ ഭർത്താവ് അമിത്, കാമുകനെന്ന് പറയപ്പെടുന്ന ശുഭം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. നാല് വർഷം മുമ്പാണ് സ്‌നേഹ അമിതിനെ വിവാഹം കഴിച്ചത്. കഴിഞ്ഞ നാല് മാസമായി ശുഭവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.

സ്‌നേഹയുടെ മൃതദേഹം കണ്ടെത്തുമ്പോൾ ഒന്നര വയസ്സുള്ള മകൾ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന നിലയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോൾ സ്‌നേഹയ്ക്ക് ജീവനുണ്ടായിരുന്നെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
വിവരമറിഞ്ഞ് സിന്ധനൂർ റൂറൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സിന്ധനൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ:സനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ മാനനഷ്ടക്കേസ് നൽകി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക