07
Mar 2024
Fri
07 Mar 2024 Fri
2 more days left; So far 1 crore people have done ration mustering

ആധാർ മസ്റ്ററിങ്ങിനായി റേഷൻ വിതരണം 3 ദിവസം നിർത്തി വച്ചെങ്കിലും ഫലമില്ല.
സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി. ബയോമെട്രിക് ഓതന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം. നിലവിലെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. മസ്റ്ററിങ്ങിനായി വെള്ളി രാവിലെ റേഷൻ കടകളിലും ഇതിനായി സജ്ജമാക്കിയ പ്രത്യേക കേന്ദ്രങ്ങളിലും എത്തിയവർ നിരാശരാ യി മടങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആധാർ മസ്റ്ററിങ് ചെയ്യനായാണ് സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റേഷൻ വിതരണം നിർത്തിവച്ചത്. രാവിലെ 8 മുതൽ രാത്രി 7 വരെ ഇടവേളകളില്ലാതെ റേഷൻ കടകൾ പ്രവർത്തിക്കണമെന്ന് നിർദേശം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക