09
Oct 2023
Thu
09 Oct 2023 Thu

എന്‍ജി./ BSC ബിരുദധാരികള്‍ക്ക് എയര്‍പോര്‍ട്ടില്‍ ജോലി: ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) പോസ്റ്റിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യതയുള്ളവര്‍ക്ക് നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. വിശദമായ റിക്രൂട്ട്‌മെന്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ താഴെ നല്‍കുന്നു. നവംബര്‍ ഒന്ന് മുതലാണ് അപേക്ഷ സ്വീകരിക്കുക. അപ്പോള്‍ മാത്രമേ അപേക്ഷിക്കാനുള്ള ലിങ്ക് ആക്ടീവ് ആകൂ.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷന്‍ അനുസരിച്ച് ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എയര്‍ ട്രാഫിക് കണ്‍ട്രോളര്‍) പോസ്റ്റിലേക്ക് 496 ഒഴിവുകളാണ് ഉള്ളത്.

യോഗ്യത:
ജൂനിയര്‍ എക്‌സിക്യൂട്ടീവ് : ഫിസിക്‌സ്, മാത്‌സ് എന്നീ വിഷയങ്ങളില്‍ ബി എസ്‌സി. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗില്‍ ബിരുദം. എക്‌സ്പീരിയന്‍സ് ആവശ്യമില്ല.

വയസ്സ്:
27 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2023 നവംബര്‍ 30 അനുസരിച്ച് കണക്കാക്കും.

അപേക്ഷാ ഫീസ്:
1000 രൂപ.

എങ്ങിനെ അപേക്ഷിക്കാം:
അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചുവടെ നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിങ്ക് ലഭ്യമാകുന്ന ഉടന്‍, ഈ ലിങ്ക് സജീവമാകും. ലിങ്ക് നിലവില്‍ പ്രവര്‍ത്തനരഹിതമാണ്.
www.aai.aero എന്ന ലിങ്കില്‍ ‘CAREERS’ എന്ന ടാബിന് കീഴില്‍ ലഭ്യമായ ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കി അപേക്ഷ സമര്‍പ്പിക്കുക.

യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ ഓണ്‍ലൈന്‍ പരീക്ഷയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാവും നിയമനം നടത്തുക. ഓണ്‍ലൈന്‍ പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കിങ് ഉണ്ടാവുന്നതല്ല.
AAI ATC Recruitment 2023 Notification Out for 496 Junior Executive Posts

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക