01
Feb 2024
Tue
01 Feb 2024 Tue
polling officer fraud chandigarh mayor election

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ റിട്ടേണിങ് ഓഫിസര്‍ നടത്തിയ കള്ളക്കളി സുപ്രിംകോടതി പൊളിച്ചു. റിട്ടേണിങ് ഓഫിസര്‍ അസാധുവാക്കിയ എട്ട് ബാലറ്റുകളും സാധുവാണെന്ന് കോടതി കണ്ടെത്തുകയും കോണ്‍ഗ്രസ് സഖ്യത്തില്‍ മല്‍സരിച്ച ആംആദ്മി പാര്‍ട്ടിയുടെ കുല്‍ദീപ് കുമാറിനെ വിജയി ആയി പ്രഖ്യാപിക്കുകയും ചെയ്തു.(aap candidate wons chandigarh mayor post after supremecourt count ballets)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിട്ടേണിങ് ഓഫിസറായ അനില്‍ മാസിയാണ് എട്ട് വോട്ടുകളില്‍ എക്‌സ് അടയാളപ്പെടുത്തി ബിജെപി സ്ഥാനാര്‍ഥി മനോജ് സൊങ്കറിനെ വിജയി ആയി പ്രഖ്യാപിച്ചത്. അതേസമയം അനില്‍ മാസി ബാലറ്റ് പേപ്പറില്‍ എക്‌സ് അടയാളപ്പെടുത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ചതാണ് കേസില്‍ നിര്‍ണായക തെളിവായത്.

polling officer fraud chandigarh mayor election

അനില്‍ മാസി ബിജെപിയുടെ മുന്‍ ന്യൂനപക്ഷ സെല്‍ അംഗമായിരുന്നു. ഇയാള്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ മറുപടി സമര്‍പ്പിക്കാന്‍ കാരണംകാണിക്കല്‍ നോട്ടിസില്‍ സുപ്രിംകോടതി അനില്‍ മാസിക്ക് നിര്‍ദേശം നല്‍കി.

ബാലറ്റ് പേപ്പറില്‍ കൃത്രിമം നടത്തി, കോടതി മുമ്പാകെ തെറ്റായ മൊഴി നല്‍കി എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ നിലനില്‍ക്കുന്നതെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞമാസമായിരുന്നു ചണ്ഡീഗഡ് മേയര്‍ ഇലക്ഷന്‍ നടന്നത്. സുപ്രിംകോടതിയുടെ ഇടപെടലോടെ ആം ആദ്മിയുടെ സ്ഥാനാര്‍ഥിക്ക് ചണ്ഡീഗഡ് മേയര്‍ സ്ഥാനം ഏറ്റെടുക്കാനാവും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക