28
Jul 2026
Tue
28 Jul 2026 Tue
Abhijith Deepke warns center over police action against students

വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് അതിക്രമം തുടരുകയാണെങ്കില്‍ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തെത്തുമെന്ന് സിജെപി സ്ഥാപക നേതാവ് അഭിജിത് ദിപ്‌കെയുടെ മുന്നറിയിപ്പ്. നിലവില്‍ കേസുകളിലും എഫ്‌ഐആറുകളിലും അന്വേഷണം തുടരാം എന്ന സുപ്രീം കോടതി ഉത്തരവ് അംഗീകരിക്കാനാകില്ല. കോടതി ഉത്തരവ് നിലവിലുണ്ടെങ്കില്‍ പോലും കേസുകളില്‍ അന്വേഷണം തുടരാന്‍ പാടില്ലെന്നാണ് സംഘടനയുടെ നിലപാട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിഷേധക്കാര്‍ക്കെതിരേ കേസുകള്‍ എടുക്കില്ലെന്നതടക്കം നേരത്തെ സിജെപിക്ക് നല്‍കിയ ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണെന്നും, നല്‍കിയ വാക്ക് സര്‍ക്കാര്‍ നിര്‍ബന്ധമായും പാലിക്കണമെന്നും സിജെപി മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നത് സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അഭിജിത് ദിപ്‌കെ എക്‌സില്‍ കുറിച്ചു.

ALSO READ: ഭാര്യയെ കെട്ടിത്തൂക്കിയ ശേഷം മരിക്കുന്നത് കാണിക്കാന്‍ ഭാര്യാമാതാപിതാക്കളെ വീഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക