23
Feb 2025
Wed
23 Feb 2025 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയേ അറസ്റ്റ് ചെയ്തു. പാലാരിവട്ടം പ്രദേശത്തു ‘ജീനിയസ് കൺസൾട്ടൻസി’ സ്ഥാപനം നടത്തിയിരുന്ന ആലുവ പൂക്കാട്ടുപടി സ്വദേശി സജീനയാണ് (39) കൊച്ചി പോലിസിൻ്റെ അറസ്റ്റിലായത്.

പുത്തൻകുരിശ്, തൃശൂർ സ്വദേശികളായ യുവാക്കളുടെ പരാതിയിൽ പാലാരിവട്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് നടപടി. സജീനയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി എട്ട് വഞ്ചനാകേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യാനായി പ്രതിയെ വിട്ടുകിട്ടാൻ പോലിസ് ആവശ്യപ്പെടും.

Abroad job scam aluva native women arrested