21
Jan 2025
Wed
21 Jan 2025 Wed
Absconding PFI worker surrenders in court

എന്‍ഐഎയുടെ പിടികിട്ടാപുള്ളിയായ പിഎഫ്‌ഐ പ്രവര്‍ത്തകന്‍ കോടതി മുമ്പാകെ കീഴടങ്ങി. പോപുലര്‍ ഫ്രണ്ട് നിരോധന മുന്നോടിയായി എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടികിട്ടാപുള്ളിയായ ഷെയ്ഖ് ഇല്യാസ് അഹമ്മദാണ് നമ്പള്ളി കോടതിയില്‍ കീഴടങ്ങിയത്. ഷെയ്ഖ് ഇല്യാസിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷെയ്ഖ് ഇല്യാസിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിഎഫ്‌ഐയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു, അവര്‍ക്ക് പരിശീലനം നല്‍കി, രാജ്യത്ത് ആക്രമണം അഴിച്ചുവിടുന്നതിന് അക്രമം നടപ്പാക്കി, ആയുധ പരിശീലനം നല്‍കി തുടങ്ങിയവയില്‍ ഷെയ്ഖ് ഇല്യാസ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഐഎയുടെ ആരോപണം. 2022 ജൂണില്‍ നിസാമാബാദ് ഫോര്‍ത്ത് ടൗണ്‍ പോലീസ് ആണ് ആദ്യം കേസെടുത്തത്. കേസ് പിന്നീട് എന്‍ഐഐ ഏറ്റെടുക്കുകയുണ്ടായി. 11 പേര്‍ക്കെതിരേ 2022 ഡിസംബറില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ രണ്ടു പേരെയാണ് ഇനി പിടികൂടാനുള്ളത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക