വെള്ളിയാഴ്ചകളില്‍ പള്ളികള്‍ക്കു മുന്നിലെ അനധികൃത പാര്‍ക്കിങ്ങിന് 500 ദിര്‍ഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബൂദബി പോലീസ്. ജുമുഅ നിസ്‌കാരത്തിന്റെ സമയത്ത് പ്രധാന റോഡിലും പള്ളികള്‍ക്കു മുന്നിലുമായുള്ള അനധികൃത പാര്‍ക്കിങ്ങിനെതിരേയാണ് മുന്നറിയിപ്പ്. ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ആണ് ഗതാഗതതടസ്സമുണ്ടാക്കുന്ന ഈ പ്രവണതയ്‌ക്കെതിരേ രംഗത്തുവന്നത്.
|
പ്രധാന പാതകള്‍, പള്ളികളുടെ പ്രവേശനകവാടങ്ങള്‍, മറ്റു വാഹനങ്ങള്‍ക്കു പോവാനാവാത്ത വിധമുള്ള പാര്‍ക്കിങ്, പാര്‍ക്കിങ് മേഖലകളിലേക്കുള്ള വഴി അടച്ചുള്ള പാര്‍ക്കിങ് എന്നീ സാഹചര്യങ്ങളിലാവും പിഴ ചുമത്തുക.
ALSO READ: ഇറാനിലെ പാലങ്ങളും ഗതാഗത സൗകര്യങ്ങളും ആക്രമിച്ച് യുഎസ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





