30
Oct 2023
Tue
30 Oct 2023 Tue

അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇനി പുതിയ പേര്. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന് പേരിട്ടിരിക്കുന്നതെന്ന് അബൂദബി മീഡിയാ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. 2024 ഫെബ്രുവരി 9നാണ് പുതിയ പേര് പ്രാബല്യത്തില്‍ വരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. അതേസമയം പുതുതായി നിര്‍മിച്ച ടെര്‍മിനല്‍ എയുടെ പ്രവര്‍ത്തനം നാളെ തുടങ്ങാനിരിക്കെയാണ് വിമാനത്താവളത്തിന്റെ പേര് പുനര്‍നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ടെര്‍മിനലുകളിലൊന്നായ ടെര്‍മിനല്‍ എയിലൂടെ പ്രതിവര്‍ഷം 45 ദശലക്ഷം യാത്രികരാവും വന്നുപോവുക.