01
Aug 2024
Sun
01 Aug 2024 Sun
abudhavi waived death and embalm certificate fees of expats

അബൂദബി: പ്രവാസികളുടെ മരണസർഫിക്കറ്റിന്റെയും എംബാമിങ് സർട്ടിഫിക്കറ്റിന്റെയും ഫീസ് ഒഴിവാക്കി അബൂദബി. മരണ സര്‍ട്ടിഫിക്കറ്റിന് 103 ദിര്‍ഹവും ആംബുലന്‍സ്, ശവപ്പെട്ടി ഉള്‍പ്പെടെ എംബാമിങ് സര്‍ട്ടിഫിക്കറ്റിന് 1106 ദിര്‍ഹവുമാണ്​ ഈടാക്കിയിരുന്നത്​. ഇത്​ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്​.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വദേശികളുടെ മരണ സർട്ടിഫിക്കറ്റിന്​ ഈടാക്കിയിരുന്ന 53 ദിര്‍ഹമും ഒഴിവാക്കിയിട്ടുണ്ട്. പുതിയ നടപടികളിലൂടെ ഏതു രാജ്യക്കാർ മരിച്ചാലും ഈ ആനുകൂല്യം ലഭ്യമാവും. അബൂദബി എമിറേറ്റിലുള്ളവര്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യമുണ്ടാവുക.