കുടുംബശ്രീയില്‍ അക്കൗണ്ടന്റ് ഒഴിവ്; പരീക്ഷയില്ലാതെ തന്നെ ജോലി നേടാം
|
പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളിലെ അക്കൗണ്ടന്റുമാരുടെ നിലവിലുള്ള ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള സ്ത്രീ പുരുഷന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഒഴിവുള്ള സി.ഡി.എസ് : കടപ്ര, സീതത്തോട്, മെഴുവേലി.
യോഗ്യതകള്‍
അപേക്ഷക(ന്‍) കുടുംബശ്രീ അയല്‍കൂട്ടത്തിലെ അംഗമോ കുടുംബാംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗത്തിന് മുന്‍ഗണന. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.കോം ബിരുദവും ടാലി യോഗ്യതയും കംപ്യട്ടര്‍ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ് ) ഉണ്ടായിരിക്കണം. അക്കൗണ്ടിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. (സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള കമ്പനികള്‍ / സഹകരണ സംഘങ്ങള്‍/ സഹകരണ ബാങ്ക് എന്നിടവങ്ങളില്‍ അക്കൗണ്ടില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന).
പ്രായപരിധി: 20 നും 35 നും മധ്യേ (2024 മെയ് മൂന്നിന് ).
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, എന്നിവ സഹിതം ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കാം.
അവസാന തീയതി മെയ് 13 ന് വൈകുന്നേരം അഞ്ചുവരെ. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
ഫോണ്‍ : 0468 2221807
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





