|
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി മുരളീധരന്റെ വീട് ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി ഏടാട്ട് ചീരാക്കൽ പുത്തൂർ ഹൗസിൽ മനോജ് (46) എന്നയാളാണ് അറസ്റ്റിലായത്. ദീർഘകാലമായി മാനസിക വൈകല്യമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. തമ്പാനൂരിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. 10 വർഷം മുമ്പ് ശ്രീകാര്യത്തും വഞ്ചിയൂരിലും ഇയാൾ താമസിച്ചിട്ടുണ്ട്. ആനന്ദ ഭവൻ ഹോട്ടലിലെ മുൻ ജീവനക്കാരനായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വി മുരളീധരന്റെ വീടിന് നേരെ കല്ലേറ് ഉണ്ടായത്. തിരുവനന്തപുരം ഉള്ളൂരിലെ വി മുരളീധരന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിരുന്നു. കാർ പോർച്ചിൽ ചോരപ്പാടുകളുമുണ്ടായിരുന്നു. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം നടന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



