പാലക്കാട്: പാലക്കാട് എക്‌സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍. ഇടുക്കി സ്വദേശിയായ ഷോജോ ജോണി(55)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ബുധനാഴ്ച വൈകീട്ടാണ് എക്‌സൈസ് സംഘമെത്തി ഷോജോ ജോണിനെ വീട്ടില്‍ നിന്നു പിടിച്ചുകൊണ്ടുപോയത്. ഷോജോ ജോണ്‍ ലോക്കപ്പില്‍ തൂങ്ങിമരിച്ചതായി വ്യാഴം രാവിലെ ഏഴിന് എക്‌സൈസ് സംഘം ഭാര്യ ജ്യോതിയെ വിളിച്ചറിയിക്കുകയായിരുന്നു. അതേസമയം ഭര്‍ത്താവ് ആത്മഹത്യ ചെയ്യില്ലെന്നും ദുരൂഹതയുണ്ടെന്നും ജ്യോതി ആരോപിച്ചു.
|
നാട്ടില്‍ ജോലി കുറവായതിനാല്‍ ഷോജോ തമിഴ്‌നാട്ടില്‍ ധാരാളം ഓട്ടം പോവാറുണ്ടായിരുന്നുവെന്ന് ജ്യോതി പറഞ്ഞു. ബുധന്‍ വൈകീട്ട് അഞ്ചിനാണ് ഷോജോ ഓട്ടം കഴിഞ്ഞെത്തിയത്. ഇതിനു തൊട്ടുപിന്നാലെ നാലഞ്ച് പേര്‍ വീട്ടില്‍ വന്ന് ഷോജോ വിളിച്ചുകൊണ്ടുപോവുകയും നീല ബാഗിന്റെ കാര്യം ചോദിക്കുകയും ചെയ്തു. ഇവര്‍ വീട് മുഴുവന്‍ നീല ബാഗിനായി തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. അവസാനം ഒരു ബാഗില്‍ നിന്ന് ഇവര്‍ പൊതി എടുക്കുന്നത് കണ്ടുവെന്ന് ജ്യോതി പറയുന്നു. പിന്നീട് വീട്ടില്‍ വച്ച് തന്നെ ഷോജോയെ ചോദ്യം ചെയ്യുകയും വൈകീട്ട് ഏഴരയോടെ സംഘം ഷോജോയുമായി മടങ്ങുകയും ചെയ്തുവെന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു. മൂന്ന് മക്കളാണ് ഷോജോ ജോണിനും ജ്യോതിക്കുമുള്ളത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാവൂ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





