05
Apr 2025
Sat
05 Apr 2025 Sat
accused in auto driver murder case on bail found hang dead

മലപ്പുറം ഒതുക്കുങ്ങല്‍ വെസ്റ്റ് കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ചു. സ്വകാര്യ
ബസ് ഡ്രൈവറായ വേട്ടേക്കോട് പുള്ളിയിലങ്ങാടി കളത്തിങ്ങല്‍ പടി രവിയുടെ മകന്‍ കോന്തേരി ഷിജു (37) ആണ് മരിച്ചത്. മാര്‍ച്ച് 7നാണ് ഓട്ടോ ഡ്രൈവറായ അബ്ദുല്‍ ലത്തീഫ് ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റതിനു പിന്നാലെ കുഴഞ്ഞുവീണ് മരിച്ചത്. വഴിയില്‍ നിന്ന് ഓട്ടോയില്‍ യാത്രക്കാരെ കയറ്റിയതിനായിരുന്നു മര്‍ദ്ദനം. ഈ കേസില്‍ പ്രതിയായ ഷിജു പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിപ്പടിയിലെ സ്വകാര്യ ലോഡ്ജിലാണ് ശനിയാഴ്ച ഉച്ചയോടെ ഷിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ഷിജു ലോഡ്ജില്‍ മുറിയെടുത്തത്. ശനിയാഴ്ച ഉച്ചയായിട്ടും വാതില്‍ തുറക്കാതെ വന്നതോടെ ലോഡ്ജ് ഉടമ പോലീസില്‍ അറിയിക്കുകയായിരുന്നു.

പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് യുവാവിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഷിജുവിനു പുറമെ കണ്ടക്ടര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിരുന്നു. ഷിജുവിന്റെ ഭാര്യ: മിനി. മക്കള്‍: അഭിമന്യു, ആദിദേവ്, കാശിനാഥ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക