26
Feb 2024
Mon
26 Feb 2024 Mon
acid attack against man in kannur

കണ്ണൂര്‍ ചെറുപുഴയില്‍ വീട്ടുവരാന്തയിലിരിക്കുകയായിരുന്ന യുവാവിനു നേരെ ആസിഡാക്രമണം. പ്രാപ്പൊയില്‍ പെരന്തടം സ്വദേശി രാജേഷിനു നേരെയാണ് ആക്രമണം ഉണ്ടായത്. മുഖത്തും വയറിനും പൊള്ളലേറ്റ രാജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. രാജേഷിനു നേരെ ആസിഡൊഴിച്ചയാള്‍ ഓടി രക്ഷപ്പെട്ടു. അക്രമിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>