01
Sep 2025
Fri
01 Sep 2025 Fri
actor Dulquer Salman approaches High court over Customs action

ഭൂട്ടാനില്‍ നിന്ന് കടത്തിക്കൊണ്ടുവന്നതെന്നാരോപിച്ച് കസ്റ്റംസ് തന്റെ വാഹനം പിടിച്ചുകൊണ്ടുപോയതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ഡിഫന്‍ഡര്‍ പിടിച്ചെടുത്ത കസ്റ്റംസ് നടപടിയാണ് താരം കോടതിയില്‍ ചോദ്യം ചെയ്യുന്നത്. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും ദുല്‍ഖര്‍ ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് കസ്റ്റംസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തിയത്. 39 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഇതുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുന്നയിച്ച് കസ്റ്റംസ് കമ്മീഷണര്‍ ടി ടിജു വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. വാര്‍ത്താസമ്മേളനം പുരോഗമിക്കവെ ഉന്നത ഉദ്യോഗസ്ഥന്റെ ഫോണ്‍ വിളിയെത്തിയതോടെ പാതിവഴിയില്‍ ഇതവസാനിപ്പിച്ച് കസ്റ്റംസ് കമ്മീഷണര്‍ മടങ്ങുകയും ചെയ്തു.

നടന്‍ അമിത് ചക്കാലയ്ക്കലിന്റെ വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക