05
Sep 2024
Tue
05 Sep 2024 Tue
actor Mukesh arrested by SIT

നടി നൽകിയ ലൈം​ഗികാതിക്രമ കേസിൽ നടനും എംഎൽഎയുമായ എം മുകേഷിനെ അറസ്റ്റ് ചെയ്തു. അതേസമയം മുൻകൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയയച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. തുടർന്ന് അന്വേഷണസംഘം മുകേഷിനെ 1.15 വരെ ചോ​ദ്യം ചെയ്തു. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ആലുവ സ്വദേശിയായ നടിയാണ് മുകേഷിനെതിരേ പരാതി നൽകിയത്. മുകേഷിനു പുറമേ നടനും നിർമാതാവുമായ മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള ആറു പേർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. 2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക