30
Aug 2022
Sat
30 Aug 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചലച്ചിത്ര നടന്‍ സജീദ് പട്ടാളം (54 ) അന്തരിച്ചു. കൊച്ചിന്‍ സ്വദേശിയായ സജീദ് കുറച്ച് ദിവസങ്ങളായി രോഗാവസ്ഥയാല്‍ ആശുപത്രിയിലായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേര്‍ത്താണ് സജീദ് പട്ടാളമെന്ന പേരില്‍ അറിയപ്പെടുന്നത്. വെബ്‌സീരീസിലൂടെ ആണ് അഭിനയ മേഖലയിലേക്ക് വരുന്നത്.

 

അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകന്‍ മൃദുല്‍ നായരിലേക്കും വെബ് സീരീസിലേക്കുമെത്തുകയായിരുന്നു. പിന്നീട് ‘കള’, ‘കനകം കാമിനി കലഹം’ തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനായി.

 

കളയിലെ വാറ്റുകാരന്‍, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാര്‍ഥി തുടങ്ങി ചെറിയ റോളുകളില്‍ അഭിനയിച്ച് ശ്രദ്ധേയനായി. ‘ജാന്‍ എ മൻ’ലെ മാക്‌സിമാ ഇവന്റ് ജോലിക്കാരന്റെ വേഷവും ശ്രദ്ധ നേടി. റിലീസ് ചെയ്യാനിരിക്കുന്ന തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തില്‍ ശ്രദ്ധയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക