01
Feb 2024
Thu
01 Feb 2024 Thu
actor sharathkumar may join nda and cotenst form thirunelveli report

തമിഴ് സിനിമാ നടന്‍ ശരത് കുമാര്‍ എന്‍ഡിഎയില്‍ ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുനെല്‍വേലിയില്‍ നിന്ന് മല്‍സരിക്കുമെന്ന് റിപോര്‍ട്ട്. ഇന്ത്യ സമതുവ മക്കള്‍ കക്ഷി സ്ഥാപക പ്രസിഡന്റ് കൂടിയാണ് ആര്‍ ശരത് കുമാര്‍. ശരത് കുമാറുമായി തമിഴ്‌നാട് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. എന്‍ഡിഎക്കൊപ്പം ചേര്‍ന്നാല്‍ ശരത് കുമാറിന് തിരുനെല്‍വേലി ലോക്‌സഭാ സീറ്റ് നല്‍കുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു. (actor sharathkumar may join nda and cotenst form thirunelveli report)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1998ല്‍ ഡിഎംകെ ടിക്കറ്റില്‍ ശരത് കുമാര്‍ തിരുനെല്‍വേലിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പട്ടിരുന്നു. 2001ല്‍ ഡിഎംകെ ശരത്കുമാറിനെ രാജ്യസഭാ അംഗമാക്കുകയും ചെയ്തു.
എന്നാല്‍ 2006ല്‍ ശരത് കുമാറും ഭാര്യ രാധികാ ശരത് കുമാറും എഐഎഡിഎംകെയില്‍ ചേര്‍ന്നെങ്കിലും രാധികയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. വൈകാതെ ശരദ് കുമാറും പാര്‍ട്ടി വിട്ടു. 2011ലാണ് ശരത് കുമാര്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്.

അതേവര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തെങ്കാശിയില്‍ നിന്ന് ശരത് കുമാര്‍ വിജയിക്കുകയും ചെയ്തു. 2021ല്‍ കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ പിന്തുണയോടെ നിയമസഭയിലേക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. എഐഎഡിഎംകെ ബിജെപി സഖ്യം ഉപേക്ഷിച്ചതോടെയാണ് എന്‍ഡിഎ കൂടുതല്‍ ചെറുപാര്‍ട്ടികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള ശ്രമം തുടങ്ങിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക