23
Nov 2026
Mon
23 Nov 2026 Mon

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 ജൂലൈ നാലിന് അയ്യന്തോൾ ഗ്രൗണ്ടിന് സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിലാണ് നടപടി. വിദ്യാർഥിനികളുടെ പരാതിയെത്തുടർന്നാണ് ശ്രീജിത്ത് രവിക്കെതിരെ കേസെടുത്തത്.

ശിക്ഷ വിധിച്ച കോടതി അപ്പീൽ നൽകുന്നതിനായി ഒരു മാസത്തെ സമയം അനുവദിച്ചു. ഇതിനിടെ ശ്രീജിത്ത് രവിക്ക് ജാമ്യവും അനുവദിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക